പെരിന്തൽമണ്ണ
പെരിന്തൽമണ്ണയിൽ വീണ്ടും കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കൈവശംവച്ച 35,50,000 രൂപയുമായി യുവാവ് പെരിന്തല്‍മണ്ണയില്‍ പൊലീസിന്റെ പിടിയില്‍. കോതമംഗലം സ്വദേശി ചക്കാപിള്ളി വീട്ടിൽ എബി കുര്യാക്കോസ് (44)ആണ് പിടിയിലായത്.
ഇൻസ്‌പെക്ടർ സി അലവി, എസ്ഐ രാജശേഖരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കെഎസ്ആർടിസി പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..