മലപ്പുറം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) ജില്ലാ കൗൺസിൽ യോഗം സംസ്ഥാന ട്രഷറർ പി വി ജിൻരാജ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എൻ മുഹമ്മദ് അഷറഫ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ശ്രീഹരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പ്രകാശ് പുത്തന്‍മഠത്തിൽ, വനിതാകമ്മിറ്റി കൺവീനർ സുനിത വർമ, എം വി വിനയൻ എന്നിവർ സംസാരിച്ചു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ചെറുക്കുക, സ്ത്രീപക്ഷ നവകേരളത്തിനായി അണിനിരക്കുക, പിഎഫ്‌ആർഡിഎ നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്ത് 24ന് നടക്കുന്ന ജില്ലാ മാർച്ച് വിജയിപ്പിക്കാൻ കൗൺസിൽ ആഹ്വാനംചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..