24 April Wednesday

പോക്സോ കേസിൽ 
യുവാവ് 
അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022
വളാഞ്ചേരി 
വാട്സ്‌ആപ്പിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദംസ്ഥാപിച്ച് നഗ്നചിത്രങ്ങൾ കൈമാറാൻ പ്രേരിപ്പിച്ച കേസിൽ തിരുവനന്തപുരം പൂന്തുറ സ്വദേശി പറവൻകുന്ന് നസീമി (21)നെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. നഗ്നചിത്രങ്ങൾ കാണിച്ച്‌ കുട്ടിയിൽനിന്ന് പണവും ആഭരണങ്ങളും കൈക്കലാക്കാനും ശ്രമമുണ്ടായി. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ടതിനെ തുടർന്ന്‌  വീട്ടുകാർ അന്വേഷിച്ചപ്പോഴാണ്‌ വിവരങ്ങൾ പറഞ്ഞത്‌. തിരുവനന്തപുരത്തുനിന്നാണ്‌ പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പിനുപുറമെ  ഇൻഫര്‍മേഷൻ ടെക്നോളജി ആക്ട് വകുപ്പുകൾ പ്രകാരവും ഇയാൾക്കെതിരെ കേസുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top