തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലാ വൈക്കം മുഹമ്മദ് ബഷീർ ചെയർ ജൂലൈ അഞ്ച്, ആറ് തീയതികളില്‍ ബഷീർ അനുസ്മരണം നടത്തും. അഞ്ചിന് രാവിലെ 10ന് മലയാളം പഠനവകുപ്പ് സെമിനാർ ഹാളിൽ വിസി ഡോ. എം കെ ജയരാജ് ഉദ്ഘാടനംചെയ്യും. സാഹിത്യ നിരൂപകന്‍ പ്രൊഫ. കെ എസ് രവികുമാർ അനുസ്മരണ പ്രഭാഷണം നടത്തും. ആറിന് രാത്രി ഏഴിന് ഗൂഗിൾ മീറ്റില്‍ ബറോഡ സർവകലാശാലാ പ്രൊഫ. സച്ചിൻ സി ഖേത്കർ സംസാരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..