29 March Friday
നിലമ്പൂർ ഉൾവനത്തിൽ മഴ

കുറുവൻപുഴയിൽ മലവെള്ളപ്പാച്ചിൽ

സ്വന്തം ലേഖകൻUpdated: Thursday Mar 30, 2023

കോഴിപ്പാറ കുറുവന്‍പുഴയിലുണ്ടായ മലവെള്ളപ്പാച്ചില്‍

നിലമ്പൂർ
വേനൽമഴയ്ക്കിടെ കോഴിപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിൽ മലവെള്ളപ്പാച്ചിൽ. ബുധനാഴ്ച പകൽ 12ഓടെയാണ്‌ കക്കാടംപൊയിൽ കോഴിപ്പാറ കുറുവൻപുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായത്. വരണ്ട പാറക്കെട്ടുകൾക്കിടയിലൂടെ പൊടുന്നനെ മലവെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു.  ഒഴുക്ക്‌ വൈകിട്ടും നിലച്ചില്ല. പന്തീരായിരം ഉൾവനത്തിലെ മഴയാണ് മലവെള്ളപ്പാച്ചിലിന് ഇടയാക്കിയതെന്ന്‌ വനംവകുപ്പ് അധികൃതർ പറഞ്ഞു. 
  വരണ്ടുകിടക്കുന്നതിനാൽ കോഴിപ്പാറയിൽ സഞ്ചാരികൾ എത്താറില്ല. മലവെള്ളപ്പാച്ചിലറിഞ്ഞ്  പ്രദേശത്ത് വനംവകുപ്പ് ജാ​ഗ്രതാനിർദേശം നൽകി. വരുംദിവസങ്ങളിലും മലവെള്ളപ്പാച്ചിലിന്‌ സാധ്യതയുള്ളതിനാൽ വനം വാച്ചർമാരോട് മുൻകരുതലെടുക്കാൻ നിർദേശിച്ചിട്ടുണ്ട്‌. വൈകിട്ട്‌ അഞ്ചോടെ കക്കാടംപൊയിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴയും കാറ്റുമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top