25 April Thursday

വിശപ്പകറ്റുന്നവര്‍ തനിച്ചല്ല

സ്വന്തം ലേഖികUpdated: Monday Jan 30, 2023

ഗാലക്സി ജനകീയ ഹോട്ടൽ പ്രസിഡന്റ്‌ പി സി റംല ക്ഷേമനിധി ഓഫീസ് പ്രതിനിധിക്ക് ഫോറം കൈമാറുന്നു

 
മലപ്പുറം
കുടുംബശ്രീ ജില്ലാമിഷനുകീഴിൽ പ്രവർത്തിക്കുന്ന ഗാലക്സി ജനകീയ ഹോട്ടൽ കൺസോർഷ്യത്തിനുകീഴിലുള്ള  മുഴുവൻ ജീവനക്കാരെയും ക്ഷേമനിധിയുടെ ഭാഗമാക്കി. 
പീടികത്തൊഴിലാളി ക്ഷേമനിധിയിലാണ്‌ ജനകീയ ഹോട്ടൽ തൊഴിലാളികൾക്ക്‌ അംഗത്വം നൽകിയത്‌. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ജനകീയ ഹോട്ടൽ ജീവനക്കാരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തുന്നത്‌. 
പദ്ധതിയുടെ അപേക്ഷാ ഫോറം ഗാലക്സി ജനകീയ ഹോട്ടൽ കൺസോർഷ്യം പ്രസിഡന്റ്‌  പി സി  റംല ക്ഷേമനിധി ഓഫീസ് പ്രതിനിധിക്ക് കൈമാറി. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുള്ളത്‌ മലപ്പുറം ജില്ലയിലാണ്‌ –- 141 എണ്ണം. ദിവസം മുപ്പതിനായിരത്തോളം ഊൺ വിതരണംചെയ്യുന്നുണ്ട്‌. 583 പേർ ഈ മേഖലയിൽ തൊഴിലെടുക്കുന്നുണ്ട്‌. കോവിഡ്‌ കാലത്താണ്‌ ജനകീയ ഹോട്ടൽ സംരംഭങ്ങൾ തുടങ്ങിയതെങ്കിലും ഫെബ്രുവരിയിലാണ്‌ ഇവയുടെ കൺസോർഷ്യം രൂപീകരിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top