19 April Friday
വണ്ടൂർ ബ്ലോക്കിന്‌ കിരീടം

‘ഇനിയും പൂക്കുന്ന നമ്മൾ’ കലാമേള സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

കോട്ടക്കലിൽ നടന്ന കെഎസ്എസ്-പിയു ജില്ലാ കലാമേള നർത്തകി വിനീത നെടുങ്ങാടി ഉദ്ഘാടനംചെയ്യുന്നു

 
കോട്ടക്കൽ
കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടുദിവസമായി നടന്ന ‘ഇനിയും പൂക്കുന്ന നമ്മൾ’ - കലാമേള സമാപിച്ചു.‌ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിലായിരുന്നു മത്സരം. 18 ടീമുകൾ മാറ്റുരച്ച ആവേശ മത്സരത്തിൽ വണ്ടൂർ ബ്ലോക്ക് കിരീടം നേടി. പെരിന്തൽമണ്ണ ടൗൺ രണ്ടും  പൊന്നാനി, മലപ്പുറം ബ്ലോക്കുകൾ മൂന്നാം സ്ഥാനവും പങ്കിട്ടു.
  മേള മോഹിനിയാട്ടം നർത്തകി വിനീത നെടുങ്ങാടി ഉദ്‌ഘാടനംചെയ്‌തു. കോട്ടക്കൽ
നഗരസഭാ ചെയർപേഴ്സൺ ബുഷ്റ ഷബീർ അധ്യക്ഷയായി. സനില പ്രവീൺ, സാജിദ് മങ്ങാട്ടിൽ, കെ പ്രേംഭാസ്, ടി കെ നാരായണൻ, എ കുഞ്ഞുണ്ണി നായർ, സിജി താരാനാഥൻ, ബി കെ ഇബ്രാഹിം എന്നിവർ സംസാരിച്ചു. കെ പത്മനാഭൻ സ്വാഗതവും ഇ പി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. 
     സമാപന സമ്മേളനത്തിൽ ആര്യവൈദ്യശാലാ മാനേജിങ്‌ ട്രസ്റ്റി ഡോ. പി മാധവൻകുട്ടി വാര്യർ സമ്മാനദാനം നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി ദാമോദരൻ അധ്യക്ഷനായി. ഡോ. ഉണ്ണി ആമപ്പാറക്കൽ, കെ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top