20 April Saturday

ക്രഷർ ക്വാറി പ്രവർത്തനം
നിർത്തിവയ്ക്കും

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023
മലപ്പുറം
അധികാരികളുടെ അനാവശ്യമായ പരിശോധനയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ചമുതൽ അനിശ്ചിതകാല പണിമുടക്ക്  നടത്താൻ മലപ്പുറത്ത് ചേർന്ന ക്രഷർ ക്വാറി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഈ വിഷയത്തിൽ ഉടൻ നീതി ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഏകോപന സമിതി ജില്ലാ കൺവീനർ കെ എം  കോയാമു ഉദ്ഘാടനംചെയ്തു. 
ജില്ലാ ട്രഷറർ ജമാൽ മുഹമ്മദ്  അധ്യക്ഷനായി. ഓൾ കേരള ക്രഷർ ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ ബീരാൻകുട്ടി സ്വാഗതവും ക്വാറി അസോസിയേഷൻ  ജില്ലാ സെക്രട്ടറി റസാഖ് പട്ടാക്കൽ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top