20 April Saturday

മായുന്നതെങ്ങനെ ‘മാറഡോണ’

സ്വന്തം ലേഖകൻUpdated: Tuesday Nov 29, 2022

പോരൂർ കോട്ടക്കുന്നിൽ ആരാധകർ ഉയർത്തിയ മാറഡോണയുടെ കട്ടൗട്ട്

 
വണ്ടൂർ
ദ്യോഗോ അർമാൻഡോ മാറഡോണ–- കാൽപ്പന്ത്‌ ഭൂമിയിലുള്ള കാലത്തോളം ഈപേര്‌ ഓർമകളിൽനിന്ന് ഓടിപ്പോകില്ല. മെസിയും നെയ്മറും റൊണാള്‍ഡോയും അരങ്ങുവാഴുന്ന ഈ ലോകകപ്പിലും ‘മരണമില്ലാതെ ’മാറഡോണയുമുണ്ട്. ഖത്തറിൽ ഓരോ താരവും ഫൗൾചെയ്യപ്പെടുപ്പോൾ ആ ചടുലനീക്കം മനസിൽനിറയും. ലോകകപ്പ്‌ ചരിത്രത്തിൽ ഇത്രയേറെ ഫൗൾ ഏറ്റുവാങ്ങിയ ഒരു താരമില്ലല്ലോ. 
മാറഡോണയുടെ രണ്ടാം ചരമവാര്‍ഷികത്തിൽ മെസിക്കൊപ്പം 23 അടി ഉയരത്തിൽ മാറഡോണയുടെ കട്ടൗട്ടും സ്ഥാപിച്ച്‌ പോരൂർ കോട്ടക്കുന്നിലെ അർജന്റീന ആരാധകർ താരത്തിന്റെ ഓർമപുതുക്കി. 
1986ല്‍ മാറഡോണ ഉയർത്തിയ ലോകകിരീടം ഇത്തവണ മെസിപ്പടയെടുക്കുമെന്ന പ്രതീക്ഷയിലാണവർ. 1986ലെ ലോകകപ്പ് വേദിയിലാണ് ദൈവത്തിന്റെ കൈപതിഞ്ഞ ഗോളും പിറന്നത്. "മാറഡോണയെന്ന മനുഷ്യൻമാത്രമാണ് ഓർമയായത്. മാറഡോണയെന്ന ഫുട്ബോളര്‍ക്ക് മരണമില്ല'–- കട്ടൗട്ട് സ്ഥാപിച്ചവർ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top