27 April Saturday

മലപ്പുറം താലൂക്ക് ആശുപത്രി *ജനറൽ ആശുപത്രിയാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

കെ മജ്നു മലപ്പുറം ഏരിയാ സെക്രട്ടറി

മലപ്പുറം
മലപ്പുറം താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണമെന്ന് സിപിഐ എം മലപ്പുറം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കെഎസ്ആർടിസി മലപ്പുറം ഡിപ്പോ നിർമാണം ഉടൻ പൂർത്തീകരിക്കുക, വഖഫ്‌ ബോർഡ്‌ നിയമനം പിഎസ്‌സിക്ക്‌ വിട്ട തീരുമാനം വർഗീയവല്‍ക്കരിക്കുന്ന മുസ്ലിംലീഗ്‌ നീക്കം ചെറുക്കുക എന്നീ പ്രമേയങ്ങളും അവതരിപ്പിച്ചു.
മുണ്ടുപറമ്പ് സി അബ്ദുള്ളമാസ്റ്റർ ന​ഗറിൽ  രണ്ടാം ദിവസമായ ഞായറാഴ്ച കെ പി ഫൈസൽ, കെ പി അജയൻ, പി നാരായണൻ, എം വത്സകുമാർ, എ കെ വേലായുധൻ, സി രജനി മോഹൻദാസ്, എൻ സെലീന, പി സൈഫുദ്ദീൻ എന്നിവർ പ്രമേയങ്ങളും സി ഇല്യാസ് ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി കെ മജ്നു അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേൽ ഗ്രൂപ്പ്‌ ചർച്ചയും പൊതുചർച്ചയും നടന്നു. കെ മജ്‌നു, സംസ്ഥാന കമ്മിറ്റി അം​ഗം പി പി വാസുദേവൻ, ജില്ലാ സെക്രട്ടറിയറ്റ് അം​ഗം വി പി അനിൽ എന്നിവർ ചർച്ചക്ക്‌ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അം​ഗം വി എം ഷൗക്കത്ത്, ജില്ലാ കമ്മിറ്റി അം​ഗങ്ങളായ കെ പി സുമതി, കെ പി അനിൽ എന്നിവർ സംസാരിച്ചു.

കെ മജ്നു മലപ്പുറം ഏരിയാ സെക്രട്ടറി
മലപ്പുറം
സിപിഐ എം മലപ്പുറം ഏരിയാ സെക്രട്ടറിയായി കെ മജ്നുവിനെ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.
ഏരിയാ കമ്മിറ്റി അം​ഗങ്ങൾ: ഇ എൻ ജിതേന്ദ്രൻ, എം ടി ഷാജഹാൻ, കെ സുന്ദരരാജൻ, ഒ സഹദേവൻ, കെ റംല, കെ പി അജയൻ, കെ യു ഇക്ബാൽ, പി നാരായണൻ, കെ പി ഫൈസൽ, പി ഷഹർബാൻ, സി മുഹമ്മദ് നാണി, കെ മുഹമ്മദലി, കെ എം അബ്ദുൾ ഹമീദ്, സി ഇല്യാസ്, ടി സൈഫുദ്ദീൻ, വി സുനിൽ കുമാർ.
രണ്ടുദിവസത്തെ സമ്മേളനം ഞായറാഴ്ച സമാപിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top