മലപ്പുറം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ആർടിഇഎ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച് നടത്തി.
സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി പി സോമസുന്ദരൻ ഉദ്ഘാടനംചെയ്തു. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുക, എം പാനൽ ജീവനക്കാരെ സംരക്ഷിക്കുക, സർവീസ് ഓപറേഷൻ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നവംബര്‍ അഞ്ചിന് നടത്തുന്ന സൂചനാ പണിമുടക്കിന്റെ മുന്നോടിയായിരുന്നു പ്രതിഷേധ സമരം. ജില്ലാ പ്രസിഡന്റ് കെ വി ഹരി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ സന്തോഷ്, എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് വി കെ രാജേഷ്, ടി ദേവിക എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി എ മുഹമ്മദലി സ്വാഗതവും പി കെ കൈരളിദാസ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..