08 December Friday

വിരമിച്ച ബാങ്ക് ജീവനക്കാരുടെ 
പെന്‍ഷന്‍ പരിഷ്‌കരിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023
മലപ്പുറം
വിരമിച്ച ബാങ്ക് ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരിക്കണമെന്ന് ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം ജില്ലാ സമ്മളനം  ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടു. മലപ്പുറം ദിലീപ് മുഖർജി ഭവനിൽ നടന്ന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്ഘാടനംചെയ്തു.  ജില്ലാ പ്രസിഡന്റ് എ കെ വേലായുധൻ അധ്യക്ഷനായി. എകെബിആർഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ ടി ബാബു സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി എം വി ഗുപ്തൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഡി വെങ്കിടേശ്വരൻ കണക്കും അവതരിപ്പിച്ചു. ബെഫി സംസ്ഥാന ജോ. സെക്രട്ടറി ബിഗേഷ് ഉണ്ണിയൻ, എകെബിആർഎഫ് സംസ്ഥാന കമ്മിറ്റി അംഗം കെ ജയകുമാർ, കെജിബി റിട്ടയറീസ് ഫോറം സംസ്ഥാന പ്രസിഡന്റ് സി ഗോവിന്ദൻകുട്ടി, എഐആർആർബിഇഎ ലീഗൽ കമ്മിറ്റി കൺവീനർ കെ ജി മദനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ കെ വേലായുധൻ (പ്രസിഡന്റ്), എം വി ഗുപ്തൻ (സെക്രട്ടറി), എം വി സത്യനാഥൻ (ടഷറർ). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top