കുറ്റിപ്പുറം
രണ്ടര വർഷത്തിനുള്ളിൽ കുറ്റിപ്പുറം പഞ്ചായത്തിൽ നടക്കുന്ന നാലാമത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഇതുവരെ പ്രസിഡന്റ് പദവി വഹിച്ചത് മൂന്നുപേർ. ആദ്യ പ്രസിഡന്റ് മരണപ്പെട്ട സാഹചര്യത്തിൽ കോൺഗ്രസിലെ ഫസീന അഹമ്മദ് കുട്ടി പ്രസിഡന്റായി. കോൺഗ്രസിലെ ധാരണ പ്രകാരം ആറുമാസത്തിനുശേഷം ഇവർ രാജിവച്ചു.
കോൺഗ്രസിലെതന്നെ റിജിത ഷലീജ് പ്രസിഡന്റായി. യുഡിഎഫിലെ ധാരണ പ്രകാരം ഇവരും രാജിവച്ചതോടെയാണ് നാലാമത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നാലാം വാർഡ് മെമ്പർ ലീഗിലെ നസീറ പറതൊടിയാണ് പ്രസിഡന്റ് സ്ഥാനാർഥി. പ്രസിഡന്റ് മാറുന്നതിനനുസരിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തിനും മാറ്റംവരുന്നുണ്ട്. യുഡിഎഫ് 15, എൽഡിഎഫ് 8 എന്നിങ്ങനെയാണ് കക്ഷിനില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..