19 December Friday

ചെറുകോട് 62.628 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023
വണ്ടൂർ
ചെറുകോട് വൻ മയക്കുമരുന്ന് വേട്ട. 62.628 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു. ഇതിന്‌ മൂന്നര ലക്ഷത്തോളം രൂപ വിലവരും.  കാളികാവ് എക്സൈസ് റേഞ്ച്‌ സ്‌ക്വാഡും മലപ്പുറം ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ   മുതീരിയിൽ  KL 52 H 3613 നമ്പർ മാരുതി  റിറ്റ്സ് കാറിൽ കടത്തുകയായിരുന്ന 13.775 ഗ്രാം മെത്താംഫിറ്റമിനുമായി നെല്ലിക്കുത്ത് മുതിരപറമ്പിൽ ജാഫർ അലി (40) പിടിയിലായി. ഇയാളെ  ചോദ്യം ചെയ്തതിൽനിന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നെല്ലിക്കുത്ത്  മുക്കത്തുള്ള വീട്ടിൽനിന്ന്‌ 48.853 ഗ്രാം  മെത്താംഫിറ്റമിനും കണ്ടെടുത്തു. കാളികാവ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ, മലപ്പുറം ഐബി പ്രിവന്റീവ് ഓഫീസർ സി ശ്രീകുമാർ, കാളികാവ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർമാരായ പി അശോക്, ആസിഫ് ഇക്ബാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ എസ് അരുൺകുമാർ, മുഹമ്മദ് അഫ്സൽ, കെ വി വിപിൻ, ഹബീബ്, ഇ അഖിൽദാസ്, ടി സുനീർ, സുനിൽകുമാർ, അമിത്ത്, കെ പ്രദീപ്കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രജനി, നിമിഷ, ശ്രീജ  എന്നിവർ പരിശോധനാസംഘത്തിലുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top