മലപ്പുറം
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്ന് പേർക്കെതിരെ കാപ്പ ചുമത്തി. ചീക്കോട് സ്വദേശികളായ വാവൂർ സ്വദേശി തെക്കുകോളിൽ വീട്ടിൽ ഷറഫുദ്ധീൻ (33), വാവൂർ സ്വദേശി തെക്കുകോളിൽ വീട്ടിൽ മുഹമ്മദ് അഷറഫ് (35), തൃപ്രങ്ങോട് പോയിലിശ്ശേരി സ്വദേശി തടത്തരികത്ത് വീട്ടിൽ നസീം (32) എന്നിവർക്കെതിരെയാണ് കാപ്പ നിയമം ചുമത്തിയത്.
ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക റിപ്പോർട്ട് പ്രകാരം തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ അജിതാ ബീഗമാണ് ഉത്തരവിറക്കിയത്. ആറ് മാസത്തേക്കാണ് വിലക്ക്. മണൽ കടത്ത്, ഡ്യൂട്ടിയിലുള്ള നിയമപാലകരെ ആക്രമിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തുക തുടങ്ങി നിരവധി കേസുകളിലാണ് നടപടി. മുഹമ്മദ് അഷറഫ്, നസീം എന്നിവർ ആഴ്ചയിൽ ഒരു ദിവസം കൊണ്ടോട്ടി, തിരൂർ എന്നീ ഡിവൈഎസ്പിമാർ മുമ്പാകെ ഹാജരായി ഒപ്പുവയ്ക്കണം. ജില്ലയിൽ ഈ വർഷം നിരവധി കേസുകളിൽ പ്രതികളായിട്ടുള്ള എട്ടുപേരെ കാപ്പ നിയമപ്രകാരം തടങ്കലിലാക്കുകയും 27 പേരെ ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തി നാടുകടത്തുകയും ചെയ്‌തതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..