തിരൂർ
"കടൽ കടലിന്റെ മക്കൾക്ക്' മുദ്രാവാക്യമുയർത്തി മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) ഒക്ടോബർ 16ന് നടത്തുന്ന കടൽ സംരക്ഷണ ശൃംഖല വിജയിപ്പിക്കാൻ മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്തു.
വൈകിട്ട് അഞ്ചിന് പരപ്പനങ്ങാടി ടൗൺ, താനൂർ ബസ് സ്റ്റാൻഡ്, കൂട്ടായി അങ്ങാടി, പുതുപൊന്നാനി എന്നിവിടങ്ങളിലായാണ് കടൽ സംരക്ഷണ ശൃംഖല ഒരുക്കുന്നത്. ഓരോകേന്ദ്രത്തിലും ആയിരങ്ങൾ അണിചേരും. യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി പി സൈതലവി അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ, ജില്ലാ ജനറൽ സെക്രട്ടറി കെ എ റഹീം, എം അനിൽകുമാർ, എം പി കുഞ്ഞിമരക്കാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..