06 July Sunday

ഭാരത്‌ ജോഡോ യാത്ര ഇന്ന്‌ തമിഴ്‌നാട്ടിൽ പ്രവേശിക്കും

സ്വന്തം ലേഖകൻUpdated: Thursday Sep 29, 2022

 മലപ്പുറം

കോൺഗ്രസ്‌ നേതാവ്‌ രാഹുൽഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്രയുടെ സംസ്ഥാനത്തെ പര്യടനം വ്യാഴാഴ്‌ച സമാപിക്കും. ഉച്ചയോടെ വഴിക്കടവിൽനിന്ന്‌ നാടുകാണി വഴി തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലേക്ക്‌ പ്രവേശിക്കും.  
  ബുധനാഴ്‌ച പാണ്ടിക്കാട്ട്‌ തുടങ്ങി സന്ധ്യയോടെ നിലമ്പൂരിൽ സമാപിച്ചു. കെ സി വേണുഗോപാൽ, രമേശ്‌ ചെന്നിത്തല, വി ഡി സതീശൻ, കെ മുരളീധരൻ, പി സി വിഷ്‌ണുനാഥ്‌, എ പി അനിൽകുമാർ എന്നിവർ അനുഗമിച്ചു. കാക്കത്തോട്‌ പാലത്തിൽനിന്ന്‌ വയനാട്‌ ലോക്‌സഭാ മണ്ഡലത്തിലേക്ക്‌ സ്വീകരിച്ചു. ചെറുകോട്‌ എത്തിയപ്പോൾ രാഹുൽഗാന്ധി ചായക്കടയിൽ കയറി. വണ്ടൂരിലായിരുന്നു വിശ്രമം. വൈകിട്ട്‌ നാലോടെ നിലമ്പൂരിലേക്ക്‌ പുറപ്പെട്ടു. ശക്തമായ സുരക്ഷാസംവിധാനമാണ്‌ പൊലീസ്‌ ഏർപ്പെടുത്തിയത്‌. പാണ്ടിക്കാട്‌–വണ്ടൂർ റോഡ്‌ രാവിലെമുതൽ  പൂർണമായും സ്‌തംഭിച്ചു. വണ്ടൂരിൽ ഉച്ചയ്‌ക്കുശേഷം സ്‌കൂളുകൾക്ക്‌ അവധി നൽകിയിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top