25 April Thursday

വിദ്യാർഥിക്ക്‌ മർദനം: *എസ്എഫ്ഐ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

എസ്എഫ്ഐ പൊന്നാനി ഏരിയാ കമ്മിറ്റി സ്കൂളിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്

 പൊന്നാനി 

പൊന്നാനി എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ  ക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ പൊന്നാനി ഏരിയാ കമ്മിറ്റി സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കഴിഞ്ഞ ദിവസം സ്കൂളിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾ തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് അധ്യാപകൻ പ്ലസ് ടു വിദ്യാർഥികളെ മർദിക്കുകയായിരുന്നു. മർദനമേറ്റ വിദ്യാർഥികളായ നാദിര്‍, ആദില്‍ എന്നിവര്‍  ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ ജില്ലാ എഡ്യൂക്കേഷൻ ഓഫീസർക്കും സിഡബ്ല്യുസിയിലും പരാതി നൽകുമെന്ന് എസ്‌എഫ്‌ഐ പൊന്നാനി ഏരിയാ സെക്രട്ടറി ദിൽഷാദ് കബീർ അറിയിച്ചു. മാർച്ച്‌ ജില്ലാ സെക്രട്ടറിയറ്റ് മെമ്പർ ശ്യാംജിത്ത് ഉദ്‌ഘാടനംചെയ്തു. പി നാജിദ്, വി ഫയാസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top