തിരൂർ
അഞ്ചരക്കിലോയിലേറെ കഞ്ചാവുമായി യുവാവ് തിരൂർ പൊലീസിന്റെ പിടിയിലായി.
കടുങ്ങാത്തുകുണ്ട് വളവന്നൂർ ഇരണിക്കൽ റാഷിഖ് (34)ആണ് അറസ്റ്റിയായത്.
തിരൂർ റെയിൽവേ സ്റ്റേഷന്റെ പിൻവശത്തെ ഗെയ്റ്റിനോട് ചേർന്നുള്ള മാർക്കറ്റ് റോഡിൽവച്ചാണ് പ്രതി പിടിയിലായത്.
ഡിവൈഎസ്‌പി വി വി ബെന്നി, ഇൻസ്‌പെക്ടർ എം ജെ ജിജോ, എസ്ഐ വി ജിഷിൽ, എസ് സജേഷ്, ഡാൻസാഫ് അംഗമായ എസ്‌സിപിഒ രാജേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. തിരൂർ, കൽപ്പകഞ്ചേരി ഭാഗങ്ങളിൽ വിൽപ്പനക്കെത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..