19 April Friday
ജില്ലാ ബാങ്കിങ് അവലോകന യോഗം

ബാങ്കിങ് നിക്ഷേപത്തില്‍ 49,103 കോടിയുടെ വര്‍ധന

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

12,334 കോടിയുടെ പ്രവാസി നിക്ഷേപം

29,702.94 കോടിരൂപയുടെ വായ്പകൾ

നിക്ഷേപ വായ്പ അനുപാതം 60.49 ശതമാനം

 
മലപ്പുറം
സംരംഭകത്വ പദ്ധതികളിൽ ഉൾപ്പെടെ ജില്ലയിലെ വിവിധ ബാങ്കുകളിലെത്തിയത് 49,103 കോടിയുടെ നിക്ഷേപം. ഇതിൽ 12,334 കോടി പ്രവാസി നിക്ഷേപമാണ്. ജില്ലയിൽ 29,702.94 കോടിരൂപയുടെ വായ്പകൾ അനുവദിച്ചതായും നിക്ഷേപ വായ്പ അനുപാതം 60.49 ശതമാനമാണെന്നും ജില്ലാതല ബാങ്കിങ് അവലോകന യോഗത്തിൽ അധികൃതർ വ്യക്തമാക്കി.  
കലക്ടർ വി ആർ പ്രേംകുമാർ അധ്യക്ഷനായി. റിസർവ് ബാങ്ക് ജില്ലാ ലീഡ് ഓഫീസർ പ്രദീപ് കൃഷ്ണൻ ബാങ്കുകളുടെ സ്ഥിതിവിവര കണക്കുകൾ അവലോകനംചെയ്തു.  
കാർഷിക മേഖലയ്ക്കുള്ള വായ്പ നൽകുന്നത് പ്രോത്സാഹിപ്പിക്കാനും കാർഷിക അടിസ്ഥാന സൗകര്യ വികസനനിധിപോലുള്ള പദ്ധതികൾ പ്രചരിപ്പിക്കാനും യോഗത്തിൽ ധാരണയായി. 
നബാർഡ്‌  ജില്ലാ വികസന മാനേജർ എ മുഹമ്മദ് റിയാസ് കർഷകർക്കുള്ള  പദ്ധതികൾ വിശദീകരിച്ചു. സോണൽ മാനേജർ അനിൻന്റോ ഗോപാൽ കാർഷിക വായ്പകൾ പരിചയപ്പെടുത്തി. ജില്ലാ ക്രെഡിറ്റ് പ്ലാൻ  കലക്ടർ പ്രകാശിപ്പിച്ചു. ലീഡ് ഡെവലപ്മെന്റ് മാനേജർ പി പി ജിതേന്ദ്രൻ, കനറാ ബാങ്ക് അസി. ജനറൽ മാനേജർ എം ശ്രീവിദ്യ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top