25 April Thursday
ജില്ലാ പഞ്ചായത്ത്‌ യോഗം

ആരും തോല്‍ക്കാത്ത മലപ്പുറം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

ഉന്നത വിദ്യാഭ്യാസത്തിന്‌ യോഗ്യത നേടാൻ 
കഴിയാത്ത 
കുട്ടികൾക്ക് പ്രത്യേക 
പരിശീലനം നൽകും

മലപ്പുറം
എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം ലക്ഷ്യമിട്ട് പദ്ധതി ആരംഭിക്കാൻ ജില്ലാ പഞ്ചായത്ത്‌ യോഗം തീരുമാനിച്ചു. 
ഇത്തവണ 99.32 ശതമാനം വിജയം കൈവരിച്ച മലപ്പുറത്തെ പുതിയ വിദ്യാഭ്യാസ പദ്ധതികളിലൂടെ സമ്പൂർണ വിജയത്തിലെത്തിക്കാനാണ് പദ്ധതി. ഉന്നത വിദ്യാഭ്യാസത്തിന്‌ യോഗ്യത നേടാൻ കഴിയാത്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകും. ഇവർക്കായി മോട്ടിവേഷൻ ക്യാമ്പ്‌ സംഘടിപ്പിക്കും. 
വികലാംഗർക്ക് ഇലക്ട്രിക് വീൽചെയർ പദ്ധതി നടപ്പാക്കുന്നതിന് സർക്കാരിനോട് നിയമാനുമതി തേടും. യോഗത്തിൽ പ്രസിഡന്റ്‌ എം കെ റഫീഖ അധ്യക്ഷയായി.
സിമന്റ്‌ ഉൽപ്പാദനം ആരംഭിക്കാൻ 
ആലോചന
പൊതു–-സ്വകാര്യ പങ്കാളിത്തതോടെ (പിപിപി മോഡൽ) സിമന്റ്‌ നിർമാണ വ്യവസായ സംരംഭം ആരംഭിക്കാൻ ജില്ലാ പഞ്ചായത്ത് ആലോചന തുടങ്ങി. ജില്ലാ വ്യവസായ വകുപ്പുമായി ചേർന്ന് ഇതിന്റെ പ്രാഥമിക യോഗം ചേർന്നു. 
തുടർയോഗങ്ങൾ വരുന്ന ദിവസങ്ങളിൽ നടക്കും.  പദ്ധതിക്കായി സംരംഭകളിൽ‌നിന്ന് നിർദേശങ്ങൾ ക്ഷണിക്കും അനുയോജ്യമായ നിർദേശം തെരഞ്ഞെടുത്ത് പദ്ധതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം.  സെപ്റ്റിക് മാലിന്യം സംസ്‌കരിക്കാൻ സ്വകാര്യ പങ്കാളിത്തത്തോടെ സംവിധാനം ഒരുക്കുന്ന കാര്യവും പരിഗണനയിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top