24 April Wednesday
മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം

പ്രീ പബ്ലിക്കേഷൻ ബ്രോഷർ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023
 
കൊണ്ടോട്ടി 
മാപ്പിള കലാസാഹിത്യ ചരിത്രത്തിലെ പ്രമുഖകൃതി "മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം'  പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ് ആഗസ്‌തിൽ പ്രസിദ്ധീകരിക്കും. മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷൻ ബ്രോഷർ നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ പ്രകാശിപ്പിച്ചു.
സി എൻ അഹമ്മദ് മൗലവി, കെ കെ മുഹമ്മദ് അബ്ദുൾ കരീം എന്നിവരുടെ സംയുക്ത രചനയാണ് പുസ്തകം. ഗ്രന്ഥകാരൻ കെ കെ മുഹമ്മദ് അബ്ദുൾ കരീമിന്റെ മകനും ചരിത്രകാരനുമായ ഡോ. കെ കെ മുഹമ്മദ് അബ്ദുൾ സത്താർ ആണ് പുതിയ പതിപ്പിന്റെ എഡിറ്റിങ് നിർവഹിച്ചത്. 1200 രൂപ മുഖവിലയുള്ള പുസ്തകം പ്രീ പബ്ലിക്കേഷൻ വ്യവസ്ഥയിൽ 800 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് മാപ്പിള കലാ അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ അറിയിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ പുസ്തകമേളയോടനുബന്ധിച്ചു നടന്ന പ്രകാശന ചടങ്ങിൽ കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ എ ശിവദാസൻ, സെക്രട്ടറി ഡോ. കെ കെ ബാലചന്ദ്രൻ, എൻ പ്രമോദ് ദാസ്, അജിത് കൊളാടി, കോട്ടക്കൽ പത്മനാഭൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top