25 April Thursday
എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള

ഒരിടം, ഒരായിരം കാഴ്‌ചകൾ

സ്വന്തം ലേഖികUpdated: Monday May 29, 2023

134 യൂണിറ്റുകൾ  മേളയുടെ ഭാഗമായി 

-വ്യവസായ വകുപ്പിന് കീഴിലെ വിപണന സ്റ്റാളുകളില്‍നിന്ന് ലഭിച്ചത് 44.50 ലക്ഷം

മലപ്പുറം
സംരംഭകർക്ക് കൈത്താങ്ങായി മാറിയ പൊന്നാനിയിലെ ‘എന്റെ കേരളം' മെഗാ പ്രദർശന വിപണനമേളയിൽ വ്യവസായവകുപ്പിന് കീഴിലെ വിപണന സ്റ്റാളുകളിൽനിന്ന് ലഭിച്ചത് 44.50 ലക്ഷം രൂപ. വ്യവസായ വകുപ്പിൽ രജിസ്റ്റർചെയ്ത 134 യൂണിറ്റുകളാണ് മേളയുടെ ഭാഗമായത്. സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രയോജനപ്രദമായ രീതിയിൽ പ്രദർശിപ്പിക്കാനും വിറ്റഴിക്കാനും അവസരം ലഭിച്ചു. കൈത്തറി ഉൽപ്പന്നങ്ങൾമുതൽ സോളാർ പാനൽ സജ്ജമാക്കിയ സ്റ്റാളുകൾ ഏറെ ജനശ്രദ്ധയാകർഷിച്ചു.  
സ്ത്രീ സംരംഭകരുടെ ഇരുപതിലധികം സ്റ്റാളുകളാണ് വ്യവസായ വകുപ്പ് ഒരുക്കിയത്. ഭക്ഷ്യവിഭവങ്ങൾ, കരകൗശല വസ്‌തുക്കൾ, അച്ചാറുകൾ, ചവിട്ടികൾ, ഓർഗാനിക്‌ ബാഗുകൾ, വസ്‌ത്രങ്ങൾ, കുടകൾ, ഫാൻസി സാമഗ്രികൾ, ഐസ്‌ക്രീം, ചോക്ലേറ്റ്‌, കേശസംരക്ഷണത്തിനുള്ള എണ്ണ എന്നിവയാണ് സ്ത്രീ സംരംഭകർ എത്തിച്ചത്.  ഭിന്നശേഷിക്കാരുടെ സ്റ്റാളുകളും ആളുകൾ ഏറ്റെടുത്തു. നാലിലധികം സ്റ്റാൾ ഉണ്ടായിരുന്നു. വെളിച്ചെണ്ണ, ഭക്ഷ്യോൽപ്പന്നങ്ങൾ, തടി ഉപയോഗിച്ചുള്ള അലങ്കാര വസ്തുക്കൾ, ചിരട്ട ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, ആയുർവേദ ഉൽപ്പന്നങ്ങൾ, മുളകൊണ്ടുള്ളവ, അലങ്കാര വസ്തുക്കൾ, തുണിത്തരങ്ങൾ, മസാലപ്പൊടികൾ, സോപ്പുകൾ എന്നിവയ്ക്കും ആവശ്യക്കാർ ഏറെ. പരിസ്ഥിതി സൗഹാർദ സോളാർ പാനൽ യൂണിറ്റ് സംരംഭകന് നിരവധി ഓർഡറുകളാണ് ലഭിച്ചത്. പല സംരംഭകരുടേയും ഉൽപ്പന്നങ്ങൾ വിറ്റഴിഞ്ഞശേഷം കൂടുതൽ എത്തിച്ചു.  
 
 
 
രണ്ടാം തവണയാണ്‌ ‘എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ ഭാഗമാവുന്നത്‌. സ്റ്റാളിന്‌ മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌. മൂന്ന്‌ വർക്ക്‌ ഓർഡറും ലഭിച്ചു. സോളാർ പാനലിനെ കുറിച്ച്‌ നിരവധി അന്വേഷണങ്ങളും വരുന്നുണ്ട്‌. സംരംഭകർക്ക്‌ മികച്ച പ്ലാറ്റ്‌ഫോം ആണ്‌ ഈ മേള.
മുഹമ്മദ്‌ ഷക്കീൽ
എക്കോണിക്സ്‌ ടെക്‌നോളജി, തിരൂർ
 
 
 
ആദ്യമായാണ്‌ മേളയുടെ ഭാഗമാവുന്നത്‌. അതിൽ ലഭിച്ചത്‌ മികച്ച അനുഭവവും. 20 വർഷമായി പോളിഡെൻ പ്രോസസിങ് യൂണിറ്റ്‌ തുടങ്ങിയിട്ട്‌. മേളയിൽ നിരവധിപേർ ഉൽപ്പന്നത്തെ ചോദിച്ചറിഞ്ഞിരുന്നു. എന്റെ സംരംഭവും ഉൽപ്പന്നവും പരിചയപ്പെടുത്താൻ  ലഭിച്ച ഏറ്റവും മികച്ചയിടമായിരുന്നു മേള. 
പി ഷീല 
പോളിഡെൻ പ്രോസസിങ് യൂണിറ്റ്‌, കാരത്തൂർ
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top