29 March Friday

30 വിനോദസഞ്ചാര ബോട്ടുകൾക്ക്‌ വിലക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023
അരീക്കോട് 
കീഴുപറമ്പ് പഞ്ചായത്തിലെ മുറിഞ്ഞമാട്‌ അനധികൃതമായി സർവീസ് നടത്തിയിരുന്ന മുപ്പതോളം വിനോദസഞ്ചാര ബോട്ടുകൾക്ക് വിലക്ക്. അരീക്കോട് പൊലീസും ബേപ്പൂർ പോർട്ട് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നടപടി. കലക്ടർക്ക് ലഭിച്ച പരാതിയെ തുടർന്നാണ് ചാലിയാറിൽ ബോട്ട് സർവീസ് നടത്തുന്ന മുറിഞ്ഞമാട് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. സർവീസ് നടത്താൻ ആവശ്യമായ ഡ്രൈവിങ് ലൈസൻസ്, സർവേ ഉൾപ്പെടെയുള്ള രേഖകൾ ബോട്ടുകളിൽ ഉണ്ടായിരുന്നില്ലെന്ന്‌ പരിശോധനയിൽ കണ്ടെത്തി. നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ബേപ്പൂർ പോർട്ട് ഉദ്യോഗസ്ഥർ സർവീസ് നിർത്തിവയ്ക്കാനുള്ള നോട്ടീസ് നൽകി. നോട്ടീസ് നൽകിയവർ ഇനി ബോട്ട് സർവീസ് നടത്തണമെങ്കിൽ കലക്ടറെ  കണ്ട് അനുമതി വാങ്ങി നടപടി പൂർത്തിയാക്കണം.  പോർട്ട് ഉദ്യോഗസ്ഥർ പരിശോധന നടത്തിയതിന്റെ റിപ്പോർട്ട് ലഭിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് അരീക്കോട് എസ്എച്ച്ഒ എം അബ്ബാസലി  പറഞ്ഞു. ബേപ്പൂർ സീനിയർ പോർട്ട് കൺസർവേറ്റർ പ്രസാദിന്റെ നേതൃത്വത്തിൽ ടെക് മാസ്റ്റർ ആഷിക്, സീമാൻ സുധീവ്, കടവ് സൂപ്പർവൈസർ റംഷാദ്, അഡീഷണൽ എസ്ഐ അനീഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സജീവ്, ശരത് ലാൽ, ലിനീഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top