12 July Saturday

കാർ ഭാരതപ്പുഴയിലേക്ക്‌ 
മറിഞ്ഞ്‌ യുവാവ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022

ഭാരതപ്പുഴയിലേക്ക് മറിഞ്ഞ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നു

പൊന്നാനി

കർമ റോഡിൽ ഈശ്വരമംഗലത്ത് നിയന്ത്രണംവിട്ട കാർ ഭാരതപ്പുഴയിലേക്ക് മറിഞ്ഞ് യുവാവ്‌ മരിച്ചു.  തിരൂർ വാണിയന്നൂർ സ്വദേശി മേടാപ്പറമ്പിൽ അബ്ദുൾ നാസറിന്റെ മകൻ മുഹമ്മദ് ഹാരിസ് (21)ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ  രണ്ടോടെയാണ്‌  അപകടം. പൊന്നാനി ഈശ്വരമംഗലം പൈതൽ ജാറത്തിന് സമീപത്തെ  വളവിലാണ് കാർ ഭാരതപ്പുഴയിലേക്ക് മറിഞ്ഞത്‌. റോഡരികിലുണ്ടായിരുന്ന തട്ടുകട തകർന്നു. രാവിലെ ക്രെയിൻ ഉപയോഗിച്ചാണ് കാർ ഉയർത്തിയത്. പുതുതായി നിർമാണം പൂർത്തീകരിച്ച കർമ റോഡിലെ ഈശ്വരമംഗലം ഭാഗത്തെ വളവിൽ സിഗ്നലുകൾ ഇല്ലാത്തതും പുഴയോരഭിത്തി ഉയരത്തിലില്ലാത്തതുമാണ് അപകടങ്ങൾക്കിടയാക്കുന്നതെന്ന്  നാട്ടുകാർ പറഞ്ഞു. 
ഉമ്മ: കദീജ.  സഹോദരങ്ങൾ: അസ്‌ലം,  റൂസ്ഥ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top