26 April Friday

മൈക്രോ 
എന്റര്‍പ്രൈസ് 
കണ്‍സള്‍ട്ടന്റ്‌ 
നിയമനം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

 പെരിന്തൽമണ്ണ

ദേശീയ ഗ്രാമീണ ഉപജീവന മിഷൻ കുടുംബശ്രീ മുഖാന്തരം പെരിന്തൽമണ്ണ ബ്ലോക്കിൽ നടപ്പിലാക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം പദ്ധതിയിലേക്ക്‌ മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരെ (എംഇസി) നിയമിക്കുന്നു.
പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 25നും 45നും ഇടയിൽ പ്രായമുള്ള കുടുംബശ്രീ അയൽക്കൂട്ട അംഗത്തിനോ, കുടുംബാംഗത്തിനോ, ഓക്‌സിലറി ഗ്രൂപ്പ് അംഗത്തിനോ അപേക്ഷിക്കാം.  അപേക്ഷകർ പെരിന്തൽണ്ണ ബ്ലോക്കിൽ ഉൾപ്പെട്ട പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായിരിക്കണം. 
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ  പകർപ്പ്‌ എന്നിവ സഹിതം അതത് പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് ഓഫീസിൽ ഏപ്രിൽ 10നകം എത്തിക്കണം. ഫോൺ: 0483 2733470.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top