18 April Thursday

രാഷ്‌ട്രപതി ഭവൻ സന്ദർശിക്കാൻ 15 കുടുംബശ്രീ പ്രവർത്തകർ

സ്വന്തം ലേഖകൻUpdated: Wednesday Mar 29, 2023
നിലമ്പൂർ
സംസ്ഥാനത്തെ പട്ടികജാതി–-പട്ടിക വർഗ വിഭാഗത്തിലെ കുടുംബശ്രീ പ്രവർത്തകരായ 15 പേർ രാഷ്‌ട്രപതി ഭവൻ സന്ദർശിക്കാൻ ബുധനാഴ്‌ച നെടുമ്പാശേരിയിൽനിന്ന്‌ വിമാനം കയറും. കുടുംബശ്രീ ദേശീയ ​ഗ്രാമീണ ഉപജീവൻ മിഷൻ പ്രകാരം വെള്ളിയാഴ്‌ച രാഷ്ട്രപതി ഭവനും അമൃത് ഉദ്യാനും സന്ദർശിക്കും. 
കൊറ​ഗ, കാട്ടുനായ്ക്ക, കുറുമ്പ, കാടർ എന്നീ ദുർബല ​ഗോത്ര വിഭാ​ഗങ്ങളിലെയും പട്ടികജാതി വിഭാ​ഗത്തിലെയും കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാർ, ട്രൈബൽ അനിമേറ്റർമാർ എന്നിവർ 15 അംഗ സംഘത്തിലുണ്ട്‌. പതിനൊന്ന് സിഡിഎസ് ചെയർപേഴ്സൺമാരും സിഡിഎസ് അം​ഗം, സിഡിഎസ് സബ് കമ്മിറ്റി കൺവീനർ ഗ്രാമസമിതി വിദ്യ വള​ന്റിയർ, പഞ്ചായത്ത് സമിതി പ്രസിഡന്റ്‌ എന്നിങ്ങനെ ഓരോരുത്തരും ഉണ്ട്‌.  
സിഡിഎസ്‌ ചെയർപേഴ്‌സൺമാരായ മിനി സുജേഷ്‌ (മലപ്പുറം കരുളായി), എ റസിയ (ആര്യങ്കാവ്‌ കൊല്ലം), പി എൻ ധന്യ (കണ്ണൂർ ആലക്കോട്‌), റോസമ്മ ഫ്രാൻസിസ്‌ (ഇടുക്കി ഉപ്പുതറ) അമ്പിളി സജീവൻ (കോട്ടയം എരുമേലി), പി കെ ഗീത (പത്തനംതിട്ട പള്ളിക്കൽ), വി ശ്രീന (കോഴിക്കോട്‌ പനങ്ങാട്‌), വി ടി വിദ്യാദേവി (തിരുവനന്തപുരം പാലോട്‌), ഗിരിജ ഷാജി (എറണാകുളം എടവണ്ണക്കാട്‌), കെ നിഷ (വയനാട്‌ വെങ്ങപ്പള്ളി), പ്രസന്ന ഷാജി (ആലപ്പുഴ തഴക്കര) എന്നിവരും അനിത ബാബു (കുറുമ്പ പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌, അട്ടപ്പാടി പാലക്കാട്‌), സുനിത കൊനേരിയോ (മഞ്ചേശ്വരം സിഡിഎസ്‌ അംഗം, കാസർകോട്‌), രമ്യ ബിനു (സിഡിഎസ്‌ സബ്‌ കമ്മിറ്റി കൺവീനർ വാഴച്ചാൽ, തൃശൂർ), പി സിനി (ഗ്രാമസമിതി വള​ന്റിയർ, തിരുനെല്ലി, വയനാട്‌) എന്നിവരുമാണ്‌ സംഘത്തിൽ. സംസ്ഥാന ട്രൈബൽ പ്രോഗ്രാം മാനേജർ എം പ്രഭാകരൻ (കാസർകോട്‌), അസി. പ്രോഗ്രാം മാനേജർ എസ്‌ സരിക (കൊല്ലം), അട്ടപ്പാടി പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന വി സുധീഷ്‌കുമാർ (കാസർകോട്‌) എന്നിവർ നേതൃത്വം നൽകം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top