19 April Friday

പി കെ രാമചന്ദ്രൻ ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

 മലപ്പുറം

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ പി കെ രാമചന്ദ്രൻ ദിനം ആചരിച്ചു. മഞ്ചേരി ബ്രാഞ്ച് നേതൃത്വത്തിൽ അനുസ്മരണയോഗവും മഞ്ചേരി മെഡിക്കൽ കോളേജ് ബ്ലഡ്‌ ബാങ്കിൽ രക്തദാനവും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം കെ ജെ ആന്റണി അനുസ്മരണ പ്രഭാഷണം നടത്തി. ഇ പി ഫിറോസ്, പി ടി വിനോദ്, എം രാജേഷ് എന്നിവർ സംസാരിച്ചു. സി സഹദേവൻ സ്വാഗതവും എം മനേഷ് നന്ദിയും പറഞ്ഞു. മലപ്പുറം ബ്രാഞ്ചിൽ അനുസ്മരണ യോഗം എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ വി കെ രാജേഷ് ഉദ്ഘാടനംചെയ്തു. കെ ഷജിനേഷ് അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി പി എം വിനോദ് കുമാർ, ശാരികശങ്കർ എന്നിവർ സംസാരിച്ചു. എൻ എസ് അച്യുതൻ സ്വാഗതവും ഗോപികൃഷ്ണൻ നന്ദിയും പറഞ്ഞു. തിരൂര്‍ ബ്രാഞ്ചിൽ ജില്ലാ പ്രസിഡന്റ് കെ വി ഷറഫുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ ധനിഷ് കുമാർ അധ്യക്ഷനായി. പി ചന്ദ്രമതി സംസാരിച്ചു. വി രാജേന്ദ്രൻ സ്വാഗതവും പി വി ബിജി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top