മലപ്പുറം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റ് ധർണ നടത്തി. പി ഉബൈദുള്ള എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഗഫൂർ റിനി അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി യൂസഫ് കാസിനോ, വിജയൻ മാറഞ്ചേരി, കെ ജി രോഷിത്ത്, പി സുരേഷ്, സൂപ്പർ അഷ്റഫ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സുജിത് കുമാർ സ്വാഗതവും മസൂദ് മംഗലം നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..