20 April Saturday

ചരക്ക് വാഹന തൊഴിലാളികളും *ഉടമകളും ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

ചരക്ക് വാഹന തൊഴിലാളികളുടെയും ഉടമകളുടെയും കൂട്ടധർണയിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ സംസാരിക്കുന്നു

മലപ്പുറം

ഗുഡ്സ് ട്രാൻസ്പോർട്ട് തൊഴിലാളികളെ ജീവിക്കാൻ അനുവദിക്കുക, ഉദ്യോഗസ്ഥ വേട്ട അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത സമരസമതി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ചരക്ക് വാഹന തൊഴിലാളികളും ഉടമകളും പണിമുടക്കി കലക്ടറേറ്റിന്‌ മുന്നിൽ ധർണ നടത്തി. എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം റഹ്മത്തുള്ള ഉദ്ഘാടനംചെയ്തു. വി എ കെ തങ്ങൾ  അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി പി ഫിറോസ്, എം എ റസാഖ്, കെ ഗോവിന്ദൻകുട്ടി, പി ഹംസക്കുട്ടി, കെ ബഷീർ, ശിവൻ വലിയാട്ടിൽ, അടുവണ്ണി മുഹമ്മദ്, സി എച്ച് അഷറഫ്, സുലൈമാൻ അത്തിമണ്ണിൽ, പി ജംഷീർ, അസ്ലം ഷേർഖാൻ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top