24 April Wednesday

കെഎസ് ടിഎ അധ്യാപക സർവീസ് ക്ലിനിക് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

കെഎസ്ടിഎ അധ്യാപക സർവീസ് ക്ലിനിക് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ കെ പി രമേശ് കുമാർ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
കെഎസ് ടിഎ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ അധ്യാപകർക്ക് സേവന വേതന മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ച്‌ സഹായം ലഭ്യമാക്കുന്നതിന് സർവീസ് ക്ലിനിക് ആരംഭിച്ചു. 
മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ കെ പി രമേശ് കുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ അനൂപ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ ടി കെ എ ഷാഫി, സംസ്ഥാന സെക്രട്ടറി കെ ബദറുന്നീസ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആർ കെ ബിനു, പി എ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. 
ജില്ലാ സെക്രട്ടറി ടി രത്നാകരൻ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി ആർ പി ബാബുരാജ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top