26 April Friday

യുവജനസേന സജ്ജം

സ്വന്തം ലേഖകൻUpdated: Sunday Mar 29, 2020
മലപ്പുറം
കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ യുവജന കമീഷന്റെ യൂത്ത്‌ ഡിഫൻസ്‌ ഫോഴ്‌സ്‌ സജ്ജം.  3822 പേർ രജിസ്‌റ്റർചെയ്‌തു. വിദ്യാർഥികൾ, യുവാക്കൾ, പ്രൊഫഷണലുകൾ ഉൾപ്പെടെ വിവിധ മേഖലകളിലുള്ളവർ  സന്നദ്ധരായി.  ഇതിൽ 2600 പേർ ആശുപത്രിയിൽ ഒറ്റക്ക്‌ കഴിയുന്ന രോഗികൾക്ക്‌ കൂട്ടിരിക്കാനും തയാറാണ്‌. 22 മുതൽ ആരംഭിച്ച രജിസ്‌ട്രേഷൻ ശനിയാഴ്ച സമാപിച്ചു. താലൂക്ക്‌, പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി അടിസ്ഥാനത്തിലാണ്‌ വിവരങ്ങൾ ക്രോഡീകരിച്ചത്‌. അംഗങ്ങളുടെ വിവരങ്ങൾ കമീഷനംഗം പി കെ അബ്‌ദുള്ള നവാസ്, ജില്ലാ കോർഡിനേറ്റർ കെ ശിവപ്രസാദ്‌ എന്നിവർ ഞായറാഴ്ച കലക്ടർക്ക്‌ കൈമാറും.  സംസ്ഥാനത്ത്‌ 2.36,000 അംഗ സന്നദ്ധ സേനയാണ്‌ നിലവിൽ വരുന്നത്‌. ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനത്തിന്‌ ഫയർ ഫോഴ്‌സിനുകീഴിൽ രൂപീകരിച്ച സിവിൽ ഡിഫൻസ്‌ ഫോഴ്‌സും  ഇതിന്റെ ഭാഗമാകും.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top