20 April Saturday
മലബാർ ദേവസ്വം ബോർഡ്‌

എം ആർ മുരളി പ്രസിഡന്റായി ചുമതലയേറ്റു

സ്വന്തം ലേഖകൻUpdated: Sunday Jan 29, 2023

എം ആർ മുരളി മലബാർ ദേവസ്വം ബോർഡ്‌ പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്യുന്നു.

 
 
വളാഞ്ചേരി 
മലബാർ ദേവസ്വം ബോർഡ്‌ പ്രസിഡന്റായി രണ്ടാംതവണയും തെരഞ്ഞെടുക്കപ്പെട്ട  എം ആർ മുരളി ചുമതലയേറ്റു. കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ദേവസ്വം ബോർഡ്‌ കമീഷണർ പി നന്ദകുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. 
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ഗോവിന്ദൻകുട്ടി അധ്യക്ഷനായി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബോർഡ്‌ മെമ്പർ വി കൃഷ്ണനും സത്യപ്രതിജ്ഞചെയ്തു. കാടാമ്പുഴ ക്ഷേത്രം തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരി, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, മാറാക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌  എൻ സജിത, ബോർഡ്‌ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ മധുസൂദനൻ, ബോർഡ്‌ മെമ്പർമാരായ രാധ മാമ്പറ്റ, കെ ലോഹ്യ, ഓട്ടൂർ ഉണ്ണികൃഷ്ണൻ, മലപ്പുറം ഏരിയാ ചെയർമാൻ ബേബി ശങ്കർ, പാലക്കാട്‌ ഏരിയാ ചെയർമാൻ പി കെ ഗംഗാധരൻ, തലശേരി ഏരിയാ ചെയർമാൻ കെ സുധി, നിമിഷ പ്രദീപ്, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എ എസ് അജയകുമാർ, കെ പരമേശ്വരൻ, കെ മോഹനൻ, പടിയേരി ഗോപാലകൃഷ്ണൻ, കെ സജീവൻ, പങ്കജാക്ഷൻ, ശങ്കരനുണ്ണി  നമ്പൂതിരി എന്നിവർ സംസാരിച്ചു. മലപ്പുറം അസിസ്റ്റന്റ് കമീഷണർ ടി സി ബിജു നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top