26 April Friday

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ പങ്കാളികളാകും

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022
മലപ്പുറം
കോവിഡ്, ഒമിക്രോൺ വ്യാപനംമൂലം പ്രയാസം നേരിടുന്ന അങ്കണവാടി ജീവനക്കാരേയും  കുടുംബാംഗങ്ങളെയും സഹായിക്കാനും   വാർഡുകളിൽ ആർആർടി ടീമുമായി സഹകരിച്ച് കോവിഡ് ബാധിതർക്ക്  സഹായങ്ങൾ ചെയ്യാനും ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപേഴ്സ് (സിഐടിയു) ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 
ഫെബ്രുവരി 23, 24 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി ടി വി വിജയലക്ഷ്മി, കെ ഉഷ, പി ടി രജിത, ഉണ്ണി പാർവതി, അജിത ഭാമ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top