മലപ്പുറം
റോഡ് നവീകരണ പ്രവൃത്തികൾക്ക് ഇനി ഫണ്ട് അനുവദിക്കുമ്പോൾ പ്രഥമ പരിഗണന ജില്ലാ പഞ്ചായത്ത് റോഡുകൾക്ക്. ജില്ലാ പഞ്ചായത്ത് യോഗത്തിന്റെയാണ് തീരുമാനം.
എല്ലാ ഡിവിഷനുകളിലെയും ജില്ലാ പഞ്ചായത്ത് റോഡുകൾക്കായിരിക്കും റോഡ് ഫണ്ടുകൾ ആദ്യം വിനിയോഗിക്കുക. തുടർന്നാകും പഞ്ചായത്ത് റോഡുകളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുക. ബിഎംബിസിയിലായിരിക്കും ഇനി ജില്ലാ പഞ്ചായത്ത് റോഡുകൾ നവീകരിക്കുക.
2022-–-23 വർഷത്തെ പദ്ധതിയിൽ വീടുകളിൽ കഴിയുന്ന ഭിന്നശേഷിക്കാർക്ക് ഇലക്‌ട്രോണിക് വീൽചെയർ നൽകുന്ന പദ്ധതി നടപ്പിലാക്കും. പഞ്ചായത്തുകളിൽ ഗ്രാമസഭകൾ വിളിച്ചുചേർത്ത് ഗുണഭോക്താക്കളെ കണ്ടെത്തും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ എൻ കെ റഫീഖ അധ്യക്ഷയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..