24 April Wednesday
ലോയേഴ്‌സ്‌ യൂണിയൻ ജില്ലാ സമ്മേളനം

കോടതികളിലെ ഒഴിവുകൾ നികത്തണം

സ്വന്തം ലേഖകൻUpdated: Monday Nov 28, 2022

ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയൻ ജില്ലാ സമ്മേളനം പെരിന്തൽമണ്ണയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം 
-എം സ്വരാജ്‌ ഉദ്‌ഘാടനംചെയ്യുന്നു

പെരിന്തൽമണ്ണ
ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാരുടെയും പ്രോസിക്യൂട്ടർമാരുടെയും കോടതി ജീവനക്കാരുടെയും ഒഴിവുകൾ നികത്തണമെന്ന്‌ ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആവശ്യത്തിന്‌ ജീവനക്കാരില്ലാത്തതിനാൽ സാധാരണക്കാർക്ക്‌ നീതി വൈകുകയാണ്‌. ഇതിന്‌ പരിഹാരം കാണണം–- സമ്മേളനം ആവശ്യപ്പെട്ടു.  
പെരിന്തൽമണ്ണ ലേ മലബാർ ഹോട്ടലിലെ അഡ്വ. സുധാകര പ്രസാദ്‌ നഗറിൽ നടന്ന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ ഉദ്‌ഘാടനംചെയ്‌തു.  ജില്ലാ പ്രസിഡന്റ്‌ കെ ഫിറോസ് ബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി കെ സുൽഫിക്കർ അലി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി സി പി പ്രമോദ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അഡ്വ. ആർ കവിത അനുശോചന പ്രമേയം അവതരിപ്പിച്ചു. അഭിഭാഷകരായ എൻ സി മോഹനൻ, സി ശ്രീധരൻ നായർ,  ജയരാജൻ എന്നിവർ സംസാരിച്ചു. സി എച്ച് ആഷിക് സ്വാഗതവും ടോം കെ തോമസ് നന്ദിയും പറഞ്ഞു.  
ജില്ലാ പ്രസിഡന്റായി സി എച്ച്‌ ആഷിക്കിനെയും സെക്രട്ടറിയായി ടോം കെ തോമസിനെയും തെരഞ്ഞെടുത്തു. കെ ഫിറോസ്‌ ബാബു, പി എം കൃഷ്‌ണൻ നമ്പൂതിരി, കെ ദാനദാസ്‌, ഒ കൃപാലിനി (വൈസ്‌ പ്രസിഡന്റ്‌), ടി കെ സുൽഫിക്കർ അലി, കെ എം സുരേഷ്‌, ഐയിഷ പി ജമാൽ, പി പി ബഷീർ (ജോ. സെക്രട്ടറി), കെ സുൽഫിക്കർ അലി (ട്രഷറർ) എന്നിവരാണ്‌ മറ്റു ഭാരവാഹികൾ.  
 
കേന്ദ്രസർക്കാർ ജുഡീഷ്യറിയെയും വരുതിയിലാക്കുന്നു: എം സ്വരാജ്‌ 
പെരിന്തൽമണ്ണ
ജുഡീഷ്വറിയെപോലും ഭരണവും അധികാരവും ഉപയോഗിച്ച് വരുതിയിലാക്കിക്കൊണ്ടിരിക്കുകയാണ് ബിജെപി സർക്കാർ എന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ പറഞ്ഞു. ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയൻ ജില്ലാ സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു സ്വരാജ്‌. 
ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളാകെ തകർക്കാനാണ്‌ കേന്ദ്ര സർക്കാർ ശ്രമം. ഭരണഘടന ജനതക്ക്  നല്‍കുന്ന ജനാധിപത്യവകാശങ്ങളും പൗരാവകാശങ്ങളും ലംഘിക്കപ്പെടുമ്പോൾ  ഏക പ്രതീക്ഷ ജുഡീഷ്യറിമാത്രമായിരുന്നു. ഇന്ത്യയുടെ ജനതയ്ക്കുവേണ്ടി സ്വയം സമർപ്പിക്കപ്പെട്ട ഭരണഘടന മുൻനിർത്തിയുള്ള ശക്തമായ പ്രതിരോധം തീർക്കേണ്ടത് ഈ കാലത്തിന്റെ അനിവാര്യതയാണ്–- എം സ്വരാജ് പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top