25 April Thursday

ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

തിരൂർ
ജില്ലാ സ്കൂൾ കലോത്സവത്തിന് തിങ്കളാഴ്ച തുഞ്ചന്റെ മണ്ണിൽ തിരിതെളിയും. അഞ്ച് ദിവസങ്ങളിലായി തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, പോളിടെക്നിക് ഹോസ്റ്റൽ ഗ്രൗണ്ട്, പഞ്ചമി സ്കൂൾ, എൻകെ എച്ച്എംഎച്ച്എസ്എസ് അടക്കം 16 വേദികളിലായാണ് കലാമേള അരങ്ങേറുക. 309 ഇനങ്ങളിൽ 9560 കലാപ്രതിഭകൾ മത്സരിക്കും. തിങ്കൾ പകൽ ഒമ്പതിന്‌ തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ പി രമേഷ് കുമാർ പതാക ഉയർത്തുന്നതോടെ മത്സരം ആരംഭിക്കും. വൈകിട്ട്‌ നാലിന്‌ ഗവ. ബോയ്സിലെ പ്രധാന വേദിയിൽ മന്ത്രി വി അബ്ദുറഹ്മാൻ കലോത്സവം ഉദ്ഘാടനംചെയ്യും. കുറുക്കോളി മൊയ്തീൻ എംഎൽഎ അധ്യക്ഷനാകും. 

  
രജിസ്ട്രേഷൻ *ആരംഭിച്ചു
കലോത്സവത്തിന്റെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. പാർട്ടിസിപ്പന്റ് കാർഡുകൾ, ബാഡ്ജുകൾ എന്നിവ അടങ്ങിയ രജിസ്ട്രേഷൻ കിറ്റ് അതത് സബ് ജില്ലാ കമ്മിറ്റികൾക്ക് കൈമാറി. 
തിരൂർ നഗരസഭാ ചെയർപേഴ്സൺ എ പി നസീമ രജിസ്ടേഷൻ ഉദ്ഘാടനംചെയ്‌തു. രജിസ്ട്രേഷൻ സബ് കമ്മിറ്റി ചെയർമാൻ സുബൈദ ചേറോട്ടിൽ അധ്യക്ഷയായി.
 
രചനാ മത്സരങ്ങൾ ആലത്തിയൂരിൽ 
സ്റ്റേജ് ഇതര മത്സരങ്ങൾ തിങ്കൾ രാവിലെ ഒമ്പതിന്‌ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ്എസിൽ ആരംഭിക്കും. 23 ഹാളുകളിലാണ്‌ മത്സരം നടക്കുക. 
400ഓളം എൻഎസ്എസ്, എൻസിസി വള​ന്റിയര്‍മാരെയാണ് മേളയുടെ നിയന്ത്രണങ്ങൾക്കായി ഉപയോഗിക്കുന്നത്. 150ഓളം പൊലീസ്, 50 പൊലീസ് വളന്റിയർമാർ, ടോമാ കെയർ, അധ്യാപകർ, കമ്മിറ്റി അംഗങ്ങൾ എന്നിവരും സേവത്തിനുണ്ടാകും. ലോ ആൻഡ് ഓർഡർ കമ്മിറ്റി യോഗം തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ ഉദ്ഘാടനംചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ പി രമേഷ് കുമാർ അധ്യക്ഷനായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top