പൊന്നാനി
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ സർക്കാർ 96 ലക്ഷം അനുവദിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഒപിയും പ്രസവവും നടക്കുന്ന പൊന്നാനി മാതൃ ശിശു ആശുപത്രിയുടെ വികസനത്തിന് പി നന്ദകുമാർ എംഎൽഎയും നഗരസഭയും നടത്തിയ ഇടപെടലാണ് ഫലംകണ്ടത്.
ടെൻഡർ നടപടി വേഗം പൂർത്തിയാക്കി മെഡിക്കൽ ഉപകരണങ്ങൾ ആശുപത്രിക്ക് കൈമാറാൻ കഴിയുമെന്ന് എംഎൽഎ പറഞ്ഞു.
ബ്ലഡ് ബാങ്ക്
അവസാനഘട്ടത്തിൽ
ആശുപത്രിയിലെ ബ്ലഡ് ബാങ്ക് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി. കേന്ദ്ര ലൈസൻസ് ലഭിക്കാനുള്ള കാലതാമസംമൂലമാണ് ഉദ്ഘാടനം വൈകുന്നത്. ആശുപത്രി കോമ്പൗണ്ടിൽ, നാഷണൽ ഹെൽത്ത് മിഷന്റെ 1.22 കോടി രൂപ ചെലവിലാണ് നിർമാണം. എംഎൽഎ ഫണ്ടും കിഫ്ബി സഹായവും ഉൾപ്പെടുത്തി 1.79 കോടി ചെലവിൽ നിർമിക്കുന്ന ഐസൊലേഷൻ വാർഡ് പുരോഗമിക്കുകയാണ്.
ഓക്സിജൻ പ്ലാന്റ് വേഗത്തിൽ
10 കിലോ ലിറ്റർ കപ്പാസിറ്റിയുള്ള ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്റാണ് നിർമിക്കുന്നത്. ടാങ്കറുകളിൽ ലിക്വിഡ് ഓക്സിജൻകൊണ്ടുവന്ന് ഇതിലൂടെ ജനറേറ്റ് ചെയ്യുന്ന രീതിയിലാണ് പ്ലാന്റ്. ഇസിആർപി- 2 പദ്ധതിയിൽപ്പെടുത്തി 75 ലക്ഷം രൂപാ ചെലവിലാണ് നിർമാണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..