തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലാ സിന്തറ്റിക് ട്രാക്കിൽ വ്യാഴാഴ്ചമുതൽ അഞ്ചുനാൾ വീറുംവാശിയും നിറഞ്ഞ പോരാട്ടം കാണാം. പുതിയ വേഗവും ദൂരവും ഉയരവും തേടി താരങ്ങൾ ട്രാക്കിലും ഫീൽഡിലും മാറ്റുരയ്ക്കും. സംസ്ഥാന സീനിയർ - ജൂനിയർ മീറ്റിന് വ്യാഴാഴ്ച രാവിലെ ആറിന് തുടക്കമാകും. ആദ്യ രണ്ടുനാൾ സീനിയർ മീറ്റാണ്. ശനിമുതൽ തിങ്കൾവരെ ജൂനിയർ മീറ്റുമാണ്. ജൂനിയറിൽ അണ്ടർ 14, അണ്ടർ 16, അണ്ടർ 18, അണ്ടർ 20 വിഭാഗങ്ങളിലാണ് മത്സരം. സീനിയർ മീറ്റിൽ അഞ്ഞൂറോളം താരങ്ങളും ജൂനിയറിൽ രണ്ടായിരത്തിലധികം പേരും മത്സരിക്കും.
ഒക്ടോബർ 15 മുതൽ തെലങ്കാനയിലെ വാറങ്കലിൽ നടക്കുന്ന സൗത്ത് സോൺ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, നവംബർ എഴുമുതൽ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നടക്കുന്ന നാഷണൽ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, ഒക്ടോബർ 11 മുതൽ ജംഷഡ്പുരിൽ നടക്കുന്ന നാഷണൽ ഓപ്പൺ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് എന്നിവയിലേക്കുള്ള കേരള ടീമിന്റെ സെലക്ഷനും മീറ്റിന്റെ ഭാഗമായി നടക്കും. ഗോവയിൽ നടക്കുന്ന നാഷണൽ ഗെയിംസിൽ അത് ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന ഇനങ്ങളിലേക്കുള്ള കേരള ടീമിന്റെ സെലക്ഷനും ഈ മീറ്റിൽനിന്നാണ്. നിലവിലെ സീനിയർ ജേതാക്കൾ പാലക്കാടും രണ്ടാം സ്ഥാനക്കാർ എറണാകുളവുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..