മലപ്പുറം
മഅദിൻ അക്കാദമി നേതൃത്വത്തിൽ വിവിധ സുന്നി സംഘടനകളുടെ സഹകരണത്തോടെ മലപ്പുറത്ത് നബിദിന സ്‌നേഹറാലി നടത്തി. എംഎസ്പി പരിസരത്ത് സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ല്യാർ ഉദ്ഘാടനംചെയ്തു. മഅ്ദിൻ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ, കേരള മുസ്ലിം ജമാഅത്ത്, എസ് വൈഎസ്, എസ്ജെഎം, എസ്എംഎ, എസ്എസ്എഫ് സംഘടനാ പ്രവർത്തകർ എന്നിവർ അണിനിരന്നു. വിദ്യാർഥികളുടെ മെഗാ ദഫ് റാലി, വിവിധ ഭാഷകളിലുള്ള നബികീർത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളും മാറ്റുകൂട്ടി. ഖുർആൻ വചനങ്ങൾ, ഇസ്ലാമിക ചരിത്രം, ധാർമിക വിദ്യാഭ്യാസത്തിന്റെ അനിവാര്യത, പരിസ്ഥിതി പ്രശ്‌നങ്ങൾ, മതസൗഹാർദം എന്നിവയുൾക്കൊള്ളുന്ന ഡിസ്‌പ്ലേകളും റാലിയെ ആകർഷകമാക്കി. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൾ ഖാദിർ മുസ്ല്യാർ, എസ്എംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ശറഫുദ്ദീൻ ചേളാരി, ജില്ലാ പ്രസിഡന്റ് സൈനുൽ ആബിദീൻ തിരൂർ, കെ കെ എസ് തങ്ങൾ പെരിന്തൽമണ്ണ, സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീൻകുട്ടി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മുസ്തഫ കോഡൂർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..