തിരൂർ
യുവാവിനെയും ഗർഭിണിയായ ഭാര്യയെയും മർദിച്ച കേസിൽ കോടതി റിമാൻഡ് ചെയ്‌ത യൂത്ത് ലീഗ് നേതാവിന് ജാമ്യമില്ല. മുസ്ലിം യൂത്ത് ലീഗ് തിരൂർ മുനിസിപ്പൽ കമ്മിറ്റി ട്രഷററും കെഎസ്ഇബി കോൺട്രാക്ടറുമായ താഴേപാലം തെക്കേ ഇടിവെട്ടിയകത്ത് അബൂബക്കറി (ബാബു)ന്റെ ജാമ്യ ഹർജി തിരൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ബുധനാഴ്ച പരിഗണിച്ചില്ല. ജാമ്യം നൽകണമെന്ന ഹർജി മജിസ്ട്രേട്ട് മാറ്റിവയ്ക്കുകയായിരുന്നു.
തിങ്കൾ രാത്രി എട്ടോടെ താഴേപാലം എംഇഎസ് റോഡിലാണ് പൊരൂർ സ്വദേശി കണ്ണന്മാൻ കടവത്ത് ആസിഫ് അലി, ഭാര്യ ഷാഹിന എന്നിവരെ കാറിലെത്തിയ സംഘം മർദിച്ചത്. ഭാര്യക്കും മകനുമൊപ്പം ബൈക്കിൽ ടൗണിലേക്ക് പോകുന്നതിനിടെ ഇവരുടെ ബൈക്കിനുകുറുകെ അപകടകരമായ രീതിയിൽ കാർ നിർത്തിയത് ആസിഫ് അലി ചോദ്യംചെയ്തു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ അബൂബക്കർ ആസിഫിനെ മർദിച്ചു. തടയാൻചെന്ന ഗർഭിണിയായ ഷാഹിനയെ മർദിക്കുകയും വയറിൽ ചവിട്ടുകയും ചെയ്യുകയായിരുന്നു. ഗർഭിണിയെ ആക്രമിച്ചു, മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകൾ പ്രകാരമാണ് തിരൂർ പൊലീസ് അബൂബക്കറിനെതിരെ കേസ് രജിസ്റ്റർചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..