തിരൂർ
മംഗലം പുല്ലൂണിയിൽ സിപിഐ എം പ്രവർത്തകന്റെ ഓട്ടോറിക്ഷ സാമൂഹ്യവിരുദ്ധർ കത്തിച്ചു. പുല്ലൂണി കരുവളശേരി പരമേശ്വരന്റെ മകൻ സനലിന്റെ ഓട്ടോറിക്ഷയാണ് ചൊവ്വാഴ്ച രാത്രി കത്തിച്ചത്. വീട്ടിൽ നിർത്തിയിടാൻ കഴിയാത്തതിനാൽ അയൽവാസി വടക്കേ ചാളക്കൽ ബാലകൃഷ്ണന്റെ വീട്ടിലാണ് സ്ഥിരമായി ഓട്ടോ വയ്ക്കാറുള്ളത്. ബുധനാഴ്ച രാവിലെ നോക്കുമ്പോള്‍ ഓട്ടോ പൂർണമായും കത്തിനശിച്ചനിലയിലായിരുന്നു. സനലിന്റെ പരാതിയിൽ തിരൂർ പൊലീസ് കേസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..