06 December Wednesday
കരിപ്പൂർ വിമാനത്താവള വികസനം

20 ഭൂവുടമകളുടെ രേഖകൾകൂടി 
അംഗീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023
കരിപ്പൂർ
വിമാനത്താവള വികസനത്തിന്‌ ഭൂമി ഏറ്റെടുക്കുന്ന 20 ഭൂവുടമകളുടെ രേഖകൾകൂടി ബുധനാഴ്‌ച അംഗീകരിച്ചു. ഇവര്‍ക്കുള്ള നഷ്ടപരിഹാരത്തുക അടുത്തദിവസം വിതരണംചെയ്യും.  നേരത്തെ രേഖ പരിശോധന  പൂര്‍ത്തിയാക്കിയവര്‍ക്കുള്ള നഷ്ടപരിഹാര വിതരണവും രേഖ പരിശോധനയും വ്യാഴാഴ്‌ചയും തുടരും. 
സര്‍ക്കാര്‍ അനുവദിക്കുന്ന തുക അടിസ്ഥാനമാക്കിയായിരിക്കും നഷ്ടപരിഹാര വിതരണം. ഏറ്റെടുക്കുന്ന ഭൂമി, മറ്റ് നിര്‍മിതികള്‍, കാര്‍ഷിക വിളകള്‍,  വൃക്ഷങ്ങള്‍ എന്നിവ കണക്കാക്കി കൂടുതല്‍ തുക ഉടന്‍ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഏറ്റെടുക്കുന്ന ഭൂമിക്കുള്ള നഷ്ടപരിഹാരത്തുക  വിതരണം ഒരാഴ്ചക്കകം  പൂർത്തിയാകും.   ഇതുവരെ 14.97 കോടിരൂപ  നഷ്ടപരിഹാരമായി നല്‍കി.
വിമാനത്താവള റണ്‍വേ വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിക്കും അനുബന്ധ വസ്തു വകകള്‍ക്കുമായി  71.15 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ ആദ്യഘട്ടത്തില്‍ 18.25 കോടി രൂപയാണ് വിതരണത്തിനായി ലഭ്യമാക്കിയത്. ബാക്കിയുള്ള ആവശ്യമായ തുക അടുത്ത ദിവസം അനുവദിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top