29 March Friday

വാനിൽ അഴകേറും പട്ടങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

ലോക ടൂറിസം ദിനാഘോഷ ഭാഗമായി പടിഞ്ഞാറേക്കര ബീച്ചിൽ സംഘടിപ്പിച്ച പട്ടം പറത്തൽ മത്സരം

 തിരൂർ

ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി  ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ പടിഞ്ഞാറേക്കര ടുറിസം ബീച്ചിൽ പട്ടം പറത്തൽ മത്സരം ഉൾപ്പെടെ വിവിധ  പരിപാടികൾ സംഘടിപ്പിച്ചു. തിരൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ധീൻ ഉദ്ഘാടനംചെയ്തു. പുറത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ആസിഫ് അധ്യക്ഷയായി. കെ ടി പ്രശാന്ത്, ഹസ്പ്ര യഹിയ, സലാം താണിക്കാട്, മൗലാന കോളേജ് പ്രിൻസിപ്പൽ കെ പി സതീഷ്, ജർസിക്ക്, ഫിദ, സരിത എന്നിവർ സംസാരിച്ചു. 
ചൂൽ നിർമാണ മത്സരത്തിൽ പി വിഷ്ണുകുമാർ (ആലിങ്ങൽ), കെ പി റിനിഷ നസ്രിൻ (താനൂർ) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. തേങ്ങ ചിരകൽ മത്സരത്തിൽ ഷെഫീല (തിരുന്നാവായ), കെ പി റിൻഷാ (താനൂർ) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top