20 April Saturday
വിദേശമദ്യ തൊഴിലാളി യൂണിയൻ (സിഐടിയു )

മുഴുവൻ അംഗങ്ങളും ദേശാഭിമാനി *വരിക്കാരാകും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

വിരമിച്ച തൊഴിലാളികൾക്ക് വിദേശമദ്യ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നൽകിയ യാത്രയയപ്പിൽ വി പി സക്കറിയ ഉപഹാരം നല്‍കുന്നു

പെരിന്തൽമണ്ണ
ജില്ലയിലെ മുഴുവൻ അംഗങ്ങളെയും  ദേശാഭിമാനി വാർഷിക വരിക്കാരാക്കാൻ വിദേശമദ്യ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സബ്രീന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സർവീസിൽനിന്നും വിരമിച്ച സി രവീന്ദ്രൻ, എൻ സാവിത്രി എന്നിവർക്ക് യാത്രയയപ്പും നൽകി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി പി രാമചന്ദ്രൻ അധ്യക്ഷനായി. കെ വേലായുധൻ, പി സഞ്ജയൻ, കെ അഭിലാഷ് എന്നിവർ സംസാരിച്ചു. വിരമിച്ച തൊഴിലാളികൾക്ക് മെമെന്റോയും  സ്നേഹനിധിയും സമ്മാനിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top