29 March Friday

കലാസാഹിത്യസംഘം *പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധ സംഗമം ജില്ലാ പ്രസിഡന്റ് അജിത്രി ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
മനുഷ്യാവകാശ പ്രവർത്തകരായ ടീസ്ത സെതൽവാദിന്റെയും ആർ ബി ശ്രീകുമാറിന്റെയും അറസ്റ്റിൽപുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മലപ്പുറത്ത് നടന്ന പ്രതിഷേധ സംഗമം ജില്ലാ പ്രസിഡന്റ് അജിത്രി ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി വേണു പാലൂർ അധ്യക്ഷനായി. അസീസ് തുവ്വൂർ, സാജി സോമനാഥ്‌, ഡെയ്സി മഠത്തിശ്ശേരി, അനിൽ കുറുപ്പൻ, പ്രദീപ് അമ്പാളി, എസ് ഉമ്മർ കണ്ണ്, ആസാദ് തിരൂർ എന്നിവർ സംസാരിച്ചു. എ ശ്രീധരൻ സ്വാഗതവും ഹനീഫ് രാജാജി നന്ദിയും പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top