മലപ്പുറം
ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ ആലപ്പുഴയിൽ നടക്കുന്ന കേരള സ്‌റ്റേറ്റ് ഗുഡ്‌സ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിൽ രണ്ട് സന്ദേശ ജാഥ പര്യടനം നടത്തും. ജില്ലാ പ്രസിഡന്റ് അഡ്വ. പി ഹംസക്കുട്ടി, ജനറൽ സെക്രട്ടറി കെ ഗോവിന്ദൻകുട്ടി എന്നിവർ നേതൃത്വം നൽകുന്ന രണ്ടു ജാഥകളും വ്യാഴം രാവിലെ 9ന് ചേളാരിയിൽനിന്നാരംഭിക്കും.
ഹംസക്കുട്ടി നയിക്കുന്ന ജാഥ പകൽ മൂന്നിന് അങ്ങാടിപ്പുറത്തും ഗോവിന്ദൻകുട്ടി നയിക്കുന്ന ജാഥ നിലമ്പൂരിലും സമാപിക്കും. സ്വീകരണ കേന്ദ്രങ്ങളിൽ ഫെഡറേഷൻ കേന്ദ്ര–-സംസ്ഥാന ഫണ്ടുകൾ ഭാരവാഹികൾ ഏറ്റുവാങ്ങും. ജാഥകൾ വിജയിപ്പിക്കാൻ ഫെഡറേഷൻ ജില്ലാ കമ്മിറ്റി യോഗം തൊഴിലാളികളോട് അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..