26 April Friday

സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രനയം തിരുത്തണം: കെബിഇഎഫ്

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023
മലപ്പുറം
സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രനയം തിരുത്തണമെന്നും ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലെ അപാകം  പരിഹരിക്കണമെന്നും കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 
സിഐടിയു ജില്ലാ പ്രസിഡന്റ് വി ശശികുമാർ ഉദ്ഘാടനംചെയ്‌തു. കെബിഇഎഫ് ജില്ലാ പ്രസിഡന്റ് പി ശ്രീധരൻ അധ്യക്ഷനായി. 
സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി അനിൽകുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി അലി പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ പ്രസാദ് കണക്കും അവതരിപ്പിച്ചു. കെബിഇഎഫ് സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ് ടി ആർ രമേശ്, ബെഫി ജില്ലാ സെക്രട്ടറി കെ രാമപ്രസാദ് എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: കെ പ്രസാദ് (പ്രസിഡന്റ്), പി അലി (സെക്രട്ടറി), കെ ജയാനന്ദ് (ട്രഷറർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top