27 April Saturday

റസാഖ്‌ പയമ്പ്രോട്ടിനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

റസാഖ് പയമ്പ്രോട്ടിന്റെ നിര്യാണത്തിൽ അനുശോചിച്ച് വൈദ്യർ അക്കാദമി സംഘടിപ്പിച്ച അനുസ്മരണത്തിൽ വഖഫ് ബോർഡ് ചെയർമാൻ ടി കെ ഹംസ പ്രഭാഷണം നടത്തുന്നു

കൊണ്ടോട്ടി
 മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി മുന്‍ സെക്രട്ടറിയും അംഗവുമായ റസാഖ് പയമ്പ്രോട്ടിന്റെ നിര്യാണത്തില്‍ വൈദ്യര്‍ അക്കാദമി അനുശോചിച്ചു. അക്കാദമിയില്‍ നടന്ന അനുശോചന യോഗത്തിൽ ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി അധ്യക്ഷനായി. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ, അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, ടി വി ഇബ്രാഹിം എംഎല്‍എ, സിപിഐ എം കൊണ്ടോട്ടി ഏരിയാ സെക്രട്ടറി എന്‍ പ്രമോദ്‌ദാസ്, അക്കാദമി വൈസ്‌ ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി, ജോ. സെക്രട്ടറി ഫൈസല്‍ എളേറ്റില്‍, അക്കാദമി അംഗങ്ങളായ ഫിറോസ് ബാബു, പാറപ്പുറം അബ്ദുറഹിമാന്‍ (ഇണ്ണി), ഒ പി മുസ്തഫ, ഡോ. കെ കെ മുഹമ്മദ് അബ്ദുല്‍ സത്താര്‍, പി വി ഹസീബ് റഹ്മാന്‍, വേലായുധന്‍ പാറക്കല്‍, സിദ്ദീഖ് താമരശേരി, കെ എ ജബ്ബാര്‍, ബാലകൃഷ്ണന്‍ ഒളവട്ടൂര്‍, എ പി മോഹന്‍ദാസ്, ശരീഫ് കടന്നമണ്ണ, ജാഫര്‍ പാണാളി, സുരേഷ് നീറാട്, അബ്ബാസ് കൊണ്ടോട്ടി, ശിഹാബുദ്ദീന്‍ കിഴിശേരി, ബീരാന്‍കോയ ഗുരുക്കള്‍, ലുബി കൊണ്ടോട്ടി, സാബി തെക്കേപുറം, നസീറ ബക്കര്‍ എന്നിവര്‍ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top