24 April Wednesday

‘ഒരുക്കം 2022' സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022
മലപ്പുറം
ജില്ലാ സ്‌പോർട്‌സ് കൗൺസിൽ  മഞ്ചേരി ജില്ലാ സ്‌പോർട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സമ്മർ കോച്ചിങ് ക്യാമ്പ് ‘ഒരുക്കം–- 2022' സമാപിച്ചു. മെയ് ഒമ്പത്, 10 തീയതികളിൽ തിരൂർ, പൊന്നാനി, മഞ്ചേരി എന്നിവിടങ്ങളിൽ ഫുട്‌ബോൾ, ഖോ ഖോ, വെയ്റ്റ് ലിഫ്റ്റിങ്, അത്‌ലറ്റിക്‌സ്, കബഡി, ബാസ്‌കറ്റ്ബോൾ, ഹോക്കി, കനോയിങ് കയാക്കിങ് എന്നീ കായിക ഇനങ്ങളിലേക്ക്‌  നടന്ന സെലക്ഷൻ ട്രയൽസിലൂടെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെയാണ് ക്യാമ്പിൽ പങ്കെടുപ്പിച്ചത്. 150 കുട്ടികളാണ് പങ്കെടുത്തത്.
സമ്മർ ക്യാമ്പ്‌  സമാപനം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ്  എ ശ്രീകുമാർ ഉദ്ഘാടനംചെയ്തു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം  കെ മനോഹരകുമാർ അധ്യക്ഷനായി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സ്‌പോർട്‌സ് കിറ്റും പങ്കാളിത്ത സാക്ഷ്യപത്രവും വിതരണംചെയ്തു. 
ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം സി സുരേഷ്, സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി എച്ച് പി  അബ്ദുൽ മഹ്‌റൂഫ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ എ നാസർ, കായിക പരിശീലകരായ യു ആർ അഭയൻ, കെ സിജി ജോസ്, എ മഞ്ജിത്, കെ പി മുഹമ്മദ് നിഷാക്ക്, കെ മുഹമ്മദ് ആഷിഖ്‌ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top